വടക്കേകാട്: പുന്നയൂർക്കുളം പഞ്ചായത്തിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു വാർഡ് മെമ്പർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വടക്കേകാട് പഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളിക്കും രോഗമുള്ളതായി കണ്ടെത്തി. വടക്കേകാട് ടി.എം.കെ.ഓഡിറ്റോറിയത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.138 പേരുടെ ശ്രവ പരിശോധനയാണ് ഇന്ന് നടന്നത് ഇതിൽ 115 പേരുടെ ഫലം നെഗറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here