പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച്
അടിച്ചമർത്താനുള്ള പിണറായി വിജയന്റെ തിട്ടൂരം നടപ്പിലാക്കാനാണ് പോലീസിന്റെ തീരുമാനമെങ്കിൽ തെരുവുകൾ
സമരങ്ങൾ കൊണ്ട് തെരുവുകൾ നിറയും.

യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് സബീഷ് അടക്കമുള്ള യുവമോർച്ച പ്രവർത്തകർക്കെതിരെയുള്ള പോലീസ്ന്റേ മൃഗീമായ ആക്രമണത്തിൽ പ്രതിഷേധിച്ച്
യുവമോർച്ച ഗുരുവായൂർ നടത്തിയ റോഡ് ഉപരോധം

ബിജെപി.പിണറായി സർക്കാരിൻ്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും പോലീസ് അതിക്രമത്തിൽ പതറില്ലെന്നും സർക്കാരിനെതിരായ സമരം ശക്തിപ്പെടുത്തുമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു. സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയ പിണറായി വിജയനും കൂട്ട് നിന്ന മന്ത്രിമാരും രാജിവെച്ച് പുറത്ത് പോകണം എന്നാവശ്യപ്പെട്ട് യുവമോർച്ച തൃശ്ശൂർ മണ്ഡലം കമ്മറ്റി മന്ത്രി സുനിൽകുമാറിൻ്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയതും ജലപീരങ്കി പ്രയോഗിച്ചതും. ലാത്തിച്ചാർജ്ജിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സബീഷിൻ്റെ തലയ്ക്ക് പൊട്ടലേറ്റതിനെത്തുടർന്ന് 6 സ്റ്റിച്ചിട്ടു. യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്തിന് നെഞ്ചിന് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകൻ അലൻ്റെയും ഗിരിധറിൻ്റെയും കൈ ഒടിഞ്ഞു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here