തൃശൂർ : ജില്ലയിൽ ശനിയാഴ്ച (19-9-2020) 351 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 346 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ -11, മറ്റ് സമ്പർക്ക കേസുകൾ – 324, വിദേശത്തുനിന്ന് എത്തിയവർ-1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4.
രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 126, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -61, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 34, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-118, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-163, സി.എഫ്.എൽ.ടി.സി കൊരട്ടി – 99, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 286, സി.എഫ്.എൽ.ടി.സി നാട്ടിക 172, എം. എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ -44, ജി.എച്ച് തൃശൂർ -17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46, ചാവക്കാട് താലൂക്ക് ആശുപത്രി -34, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-9, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-44, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2
915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 2512 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 126,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 392 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 239 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

19-9-2020

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ സെപ്റ്റംബർ 19 ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌മെൻറ് സോണുകൾ: കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 26 (വി.പി തുരുത്ത്), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (രാമൻ റോഡ് മുതൽ വാർഡ് 23 തുടക്കം വരെയും കിഴക്ക് മെട്രോ സൂപ്പർമാർക്കറ്റുവരെയും), അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 11 (പുത്തിശ്ശേരി റെഡ്സ്റ്റാർ സ്ട്രീറ്റ് തുടക്കം മുതൽ താണിശ്ശേരി ചന്ദ്രൻ വീടുവരെ), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 18 (കരിയന്നൂർ സെൻറർ മുതൽ കാവിൽവട്ടം അമ്പലം റോഡുവരെ), നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11, 15 വാർഡുകൾ (പാലിയേക്കര ജംഗ്ഷൻ മുതൽ ചിറ്റിശ്ശേരി റോഡിലെ 200 മീറ്റർ പ്രദേശം), പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 2, വാർഡ് 3 ( 1 മുതൽ 50വരെയുള്ള വീടുകൾ), വാർഡ് 13 (കാറളത്തുക്കാരൻ വഴി മുതൽ ജോസ്‌കോ ഹാർഡ്‌വെയർ വരെ), വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 12 (കരുവന്തല – കോടമുക്ക് റോഡിനും മുപ്പട്ടിത്തറ – ശ്മശാനം റോഡിനും മേച്ചേരിപ്പടി – തൊയക്കാവ് റോഡിനും കരുവന്തല – മേച്ചേരിപ്പടി റോഡിനും മധ്യേയുള്ള വാർഡിന്റെ ഭൂപ്രദേശം), വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് 8 (മേലെ വെട്ടിക്കാട്ടിരി സുബ്രഹ്മണ്യൻ കോവിൽ മുതൽ വെട്ടിക്കാട്ടിരി സെൻറർവരെ റോഡിന്റെ ഇരുവശവും), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8 (പുതുശ്ശേരി പള്ളിമുതൽ വായനശാല വരെ എന്നാക്കി തിരുത്തുന്നു)

കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നു: ഗുരുവായൂർ നഗരസഭ 4, 5 ഡിവിഷനുകൾ, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 7, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട്), അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 12, വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, നെന്മണിക്കര വാർഡ് 1, പാണഞ്ചേരി 17,18 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 18, കോലഴി ഗ്രാമപഞ്ചായത്ത് 2,13 വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 4, 11 വാർഡുകൾ

LEAVE A REPLY

Please enter your comment!
Please enter your name here