രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തർക്കം ഒത്തുതീർപ്പാക്കി. തിരക്കഥ എംടി വാസുദേവൻ നായർക്ക് നൽകാൻ ധാരണയായി. ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

രണ്ടാമൂഴത്തിന് സമാനമായ കഥയിൽ ശ്രീകുമാർ മേനോൻ സിനിമ എടുക്കില്ലെന്ന് ധാരണയായിട്ടുണ്ട്. ശ്രീകുമാർ മേനോന് അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എംടി വാസുദേവൻ നായർ തിരിച്ച് നൽകും. തന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമെന്ന് എംടി വാസുദേവൻ നായർ പ്രതികരിച്ചു.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിൽ തർക്കം നിലനിന്നിരുന്നു. കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവൻ നായർ സംവിധായകനും നിർമാതാക്കൾക്കുമെതിരെ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രിംകോടതിയിലും ഹർജി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here