തൃശൂർ : പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ പത്തിന് കുമ്പളങ്ങാട് അവണപറമ്പ് മനയിൽ നടക്കും. തിടമ്പേറ്റുന്ന ആനകളുടെ അസുഖം ഭേദമാക്കുന്ന തിൽ വിദഗ്ധനായിരുന്നു മഹേശ്വരൻ നമ്പൂതിരിപ്പാട്. അഞ്ഞൂറിലേറെ ആനകളുടെ ചികിത്സകനായിരുന്ന അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിത്സ സമിതി അംഗമായിരുന്നു.

മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ അച്ഛനും മുത്തച്ഛനും ആന ചികിത്സകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികിൽസ കണ്ടു വളർന്ന് മഹേശ്വരൻ നമ്പൂതിരിപ്പാടും പിന്നീട് ആ വഴി പിൻതുടരുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here