ഗുരുവായൂർ: പ്രശസ്ത ആന ചികിത്സകനും ഗുരുവായൂർ ദേവസ്വം വക ഗജസമ്പത്തിന്റെ ആരോഗ്യ പരിപാലനരംഗത്ത് ദീർഘകാലമായി നിസ്തുല സംഭാവനകൾ ചെയ്ത മഹത് വ്യക്തിത്വത്തിനുടമയുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിനുള്ള അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു.

ഗുരൂവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 ന് പരേതന്റെ കുമ്പളങ്ങാടുള്ള വസതിയിൽ പരേതന് അന്തിമോപചാരം അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ശ്രീമതി ടി.ബ്രീജാകുമാരി, ജീവധനം മാനേജർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here