ഗുരുവായൂർ: മലയാളത്തിൻ്റെ മനമറിഞ്ഞ ജനകീയ സാരഥി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിൽ അമ്പതാണ്ടിൻ്റെ ആഘോഷനിറവിൽ പങ്ക് ച്ചേർന്ന് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ കേക്കും, മിഠായിയും വിതരണം ചെയ്തു.

കമ്മററി ഓഫീസ് പരിസരത്ത് ഇലമംഗളം, അശോകവനം എന്നീ ചെടികൾ നട്ട് വേളയിൽ ആഹ്ലാദപൂർവം ഒത്ത്ച്ചേരുകയും ചെയ്തു. കോട്ടയത്ത് ഒരുക്കിയ സുകൃതം – സുവർണ്ണം ആഘോഷ പരിപാടി ഓഫീസിൽ തൽസമയം പ്രദർശിപ്പിയ്ക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ടി.വി.കൃഷ്ണദാസ്, സി.കെ.ഡേവിസ്, ആരീഫ് മാണിക്കത്ത് പടി, .സി.ജെ റെയ്മണ്ട് മാസ്റ്റർ, മെൽവിൻ ജോർജ്ജ് എന്നിവർ പരിപാടികൾക്ക്നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here