ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ടി. ബ്രീജാകുമാരിയെ നിയമിച്ചു. തൃശൂർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറായ ഇവർ ആഗസ്റ്റ് ഒന്ന് മുതൽ അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല കൂടി വഹിച്ചുവരുകയായിരുന്നു. ദേവസ്വത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. സർക്കാർ നിർദേശിച്ച പാനലിൽ നിന്ന് ദേവസ്വം ഭരണസമിതിയാണ് അഡ്മിനിസ്ട്രേറ്ററെ നിശ്ചയിച്ചത്. ഒരു വർഷമാണ് കാലാവധി. ഡെപ്യൂട്ടി കലക്ടറുടെ പദവിയിൽ കുറയാത്തയാളെയാണ് ഈ പദവിയിലേക്ക് നിയോഗിക്കുക. നേരത്തെ താൽക്കാലിക ചുമതലയായി മാത്രമാണ് വനിതകൾ ഈ പദവിയിലെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here