ഗുരുവായൂർ: വോട്ടർപട്ടിക സംശുദ്ധമായിരിക്കണമെന്ന് നഗരസഭ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലിനു C P M ശ്രമിക്കുന്നതായി കോൺഗ്രസ്സ് പരാതിപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും അർഹതപ്പെട്ടവരെ അന്യായമായി പേര് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ്സ് നേതാക്കളായ ബാലൻ വാർണാട്ട്, ജോയ് ചെറിയാൻ, ആന്റോതോമസ്സ്, കെ പി എ റഷീദ്, കെ പി ഉദയൻ എന്നിവർ ചേർന്ന് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് ജില്ലാ കളക്ടർക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അയച്ചതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here