ബ്രഹ്മശ്രീ എം. കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി (57) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്. 48 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 47 പേരെ തിങ്കഴാഴ്ച നടന്ന അഭിമുഖത്തിലേക്ക് ക്ഷണിച്ചിരുന്നു. അപേക്ഷകരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തിയതിൽ നിന്ന് 45 പേർ യോഗ്യത നേടി. ഇവരുടെ പേരുകൾ എഴുതി നറുക്കെടുത്താണ് മേൽശാന്തിയെ തീരുമാനിച്ചത്.

കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്. ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപത്തിലായിരുന്നു ചടങ്ങ്.
പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. ഒക്ടോബർ 1 മുതൽ 6 മാസമാണ് കാലാവധി. ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ നിർവഹിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here