ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് സത്യാഗ്രഹ സമരം നടത്തി..

ഗുരുവായൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടു് വെട്ടികുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെ, ലൈഫ്മിഷൻ തട്ടിപ്പിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു് സമീപം സത്യാഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സത്യാഗ്രഹം മുതിർന്ന കോൺഗ്രസ്സ് നേതാവും, എ.ഐ.സി.സി അംഗവുമായ ടി.വി.ചന്ദ്രമോഹൻ – എക്സ്. എം.എൽ.എ ഉൽഘാടനം ചെയ്തു.

ആർ.രവികുമാർ , പി.ഐ. ലാസർ, ശശി വാറനാട്ട്, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്. കെ.പി.എ.റഷീദ്, മേഴ്സി ജോയ്, ഷൈലജ ദേവൻ, സി.അനിൽകുമാർ, പ്രിയാ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷാ ബാബു, ടി.വി കൃഷ്ണദാസ്, ബാബുരാജ് ഗുരുവായൂർ, ഗോപി മനയത്ത്, സി.എസ്.സൂരജ് ടി.കെ.ഗോപാലകൃഷ്ണൻ, ജോയ് തോമസ്, അഷറഫ് കൊളാടി .എന്നിവർ സംസാരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here