കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി..

കണ്ടാണശ്ശേരി: പഞ്ചായത്ത് പ്ലാൻ ഫണ്ട് മുഴുവനും വീട്ടിക്കുറച്ച സർക്കാർ നടപടി യിൽ പ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫിസിനു മുൻപിൽ സത്യാഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് N. നൗഷാദ്ന്റെ അധ്യക്ഷതയിൽ നടന്ന സമരം DCC സെക്രട്ടറി V. വേണുഗോപാൽ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ മാർ ആയ Adv P. V. നിവാസ്, A. M. മൊയ്‌ദീൻ, അമിലിനി, അൽഫോൻസാ എന്നിവർ സംസാരിച്ചു.. മറ്റം സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ബ്ലോക്ക്‌ നേതാക്കൾ ആയ ജെയ്സൺ ചാക്കോ, അപ്പു ആളൂർ, ഷാജു തരകൻ, ജസ്റ്റിൻ കൂനംമൂച്ചി, തോമസ് ചാലക്കൽ, മണ്ഡലം നേതാക്കൾ ആയ T. L.വാസു ആളൂർ ലോനപ്പൻ, P. G. സാജൻ, വത്സൻ ജോർജ്, C. T. ദേവസ്സി, രവി മറ്റം പ്രമോദ് കളത്തിൽ, ബിജു K .J .ജോസ് ആളൂർ കൃഷ്ണൻ തിരുവത്ര, ബാബു നമ്പഴിക്കാട്, അഖിൽ ആളൂർ, Adv ജിഷ എന്നിവർ നേതൃത്വം നൽകി..

guest
0 Comments
Inline Feedbacks
View all comments