പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പോക്‌സോ കേസ് ചുമത്തിയാണ് നിലവില്‍ സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

22 വയസുകാരനായ സഹോദരന്‍ 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here