ഗുരുവായൂരപ്പൻ്റെ ഗജവീരന്മാരെ കാണാൻ സന്ദർശകരെത്തി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ട സന്ദർശകർക്കായി തുറന്നു. അഞ്ചു മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആനക്കോട്ടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകരെ പ്രവേശിപ്പിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം.


അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും ദിനംപ്രതി നിരവധി സന്ദർശകരുണ്ടായിരുന്ന ആനക്കോട്ടയിൽ, കോവിഡ് വ്യാപനത്തിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഇടതടവില്ലാതെ പെയ്ത മഴയിലും ഗുരുവായൂരപ്പൻ്റെ ഗജവീരന്മാരെ കാണാൻ സന്ദർശകരെത്തി.

guest
0 Comments
Inline Feedbacks
View all comments