കൊല്ലത്ത് വിവാഹ വാഗ്ധാനം നൽകി 18കാരിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

കൊല്ലം :കൊല്ലത്ത് വിവാഹ വാഗ്ധാനം നൽകി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയറ്ററിന് എതിർവശം പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

വിവാഹ വാഗ്ധാനം നൽകി 18കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയാണ് ഇയാൾ പീഡിപ്പിച്ചത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടു പോയി വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു. നാലു മാസത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇരവിപുരം സിഐ കെ വിനോദ്, എസ്ഐമാരായ എപി അനീഷ്, ദീപു, അഭിജിത്ത്, ബിനോദ് കുമാർ, ജിഎസ്ഐ സുനിൽ, എസ്‍സിപിഒ സൈഫുദ്ദീൻ, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here