ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ 46 മത് ശ്രീ വിഷ്ണു സഹസ്ര നാമോത്സവ മഹാജ്ഞം സെപ്തംബർ 17 മുതൽ 28 കൂടി ഓൺലൈനിൽ

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിലുള്ള 46 മത് ശ്രീ വിഷ്ണു സഹസ്ര നാമോത്സവ മഹായജ്ഞം 2020 സെപ്തംബർ 17ാം തീയതി മുതൽ സെപ്തംമ്പർ 28 തീയതി കൂടി (കന്നി മുതൽ 1 മ കൂടിയ ദിവസം) കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് ഓൺലൈൻ പ്രാഗ്രാം ആയി ആഘോഷിക്കുന്നു. രാവിലെ 9 മുതൽ തുടങ്ങുന്ന യഞ്ജം ഉച്ചക്ക് 12.30 വരെ നടക്കും.

guruvayoorOnline.com™ ലും guruvayurOn™ എന്ന ആപ്പിലും യഞ്ജം തൽസമയം കാണാവുന്നതാണ്.

വിഷ്ണു സഹസ്ര നാമോത്സവമായജ്ഞം ഓൺലൈൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം 17 ന് രാവിലെ 9 മണിക്ക് സമാദരണിയനായ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കും.

തുടർന്ന് ശ്രീ മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഞ്ചറ കേശവൻ നമ്പൂതിരി, തിരുവല്ലൂർ ശരത് നമ്പൂതിരി, തിരുവല്ലൂർ ചെറിയ നാരായണൽ നമ്പൂതിരി , മേച്ചേരി ശ്രീകാന്ത് നമ്പൂതിരി , കിഴിയേടം സുദേവ് നമ്പൂതിരി , തേലമ്പറ്റ വാസുദേവൻ നമ്പൂതിരി , കൊല്ലാറ്റ നന്ദി നമ്പൂതിരി , എന്നിവർ യഥാക്രമം ശ്രീ നാരായണ കവചം, ശ്രീ ലളിതാസഹസ്രനാമം, ശ്രീകൃഷ്ണ അഷ്ടോത്തരനാമജപം, ഭാഗവതം 12 മാം അദ്ധ്യായം (ഭാഗവത സംഗ്രഹം), ശ്രീ വിഷ്ണു സഹcസനാ മ പാരായണം, ശ്രീ വിഷ്ണു ഭുജംഗ പ്രയാതപാരായണം, മംഗള പ്രാത്ഥന എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്യും. പാരായണശേഷം 12 ദിവസങ്ങളിലും വിവിധ ആദ്ധ്യാത്മിക പരിപാടികൾക്ക് സമിതി സംഘാടക പ്രവർത്തകരായ മേച്ചേരി കേശവൻ നമ്പൂതിരി, മാഞ്ചറ കേശവൻ നമ്പൂതിരി, തിരുവല്ലൂർ ശരത് നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Click here to download guruvayurOn

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here