കുന്നംകുളം : കുന്നംകുളം നഗരസഭയുടെ പുതിയ ബസ്‌സ്റ്റാൻഡ് സെപ്റ്റംബർ 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഓൺലൈനിലൂടെയാണ് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. വി.കെ.ശ്രീരാമൻ, ടി.ഡി.രാമകൃഷ്ണൻ, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, കലാമണ്ഡലം നിർവ്വാഹക സമിതിയംഗം ടി.കെ.വാസു എന്നിവർ മുഖ്യാതിഥികളാകും. തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാകളക്ടർ എസ്.ഷാനവാസ്, നഗരകാര്യ ഡയറക്ടർ ഡോ. രേണുരാജ്, നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുക്കും.

സ്ഥലം എം എൽ എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്തീന്റെ ആസ്തി വികസനഫണ്ടിൽ നന്നും 4.35 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിന്റെ 8.5 കോടി രൂപ വായ്പയും വിനിയോഗിച്ചാണ് പുതിയ ബസ്‌സ്റ്റാൻഡ് യാഥാർത്ഥ്യമാക്കിയത്. നഗരസഭയുടെ തനതു ഫണ്ടും കൂട്ടിച്ചേർത്ത് 15.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഇരുവശത്തും 14 വീതം ആകെ 28 ബസ് ബേയാണ് നിർമ്മിച്ചിരിക്കുന്നത്. ടെർമിനലിൽ നിന്ന് മാറി 15 ബസ്സുകൾക്കുള്ള പാർക്കിങ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഡോ. ജോത്സ്‌ന റാഫേലാണ് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ രൂപകൽപന നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ ചുമതല വഹിച്ചത്.

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here