തൃശ്ശൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

തൃശ്ശൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ തൃശ്ശൂർ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് പ്രതിഷേധ പരിപാടികൾക്ക് ശേഷം ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധ മാർച്ചിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുകയും പോലീസ് ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തു. ഇതിനിടയിൽ കല്ല് തെറിച്ചു വന്ന് ബി ഗോപാലകൃഷ്ണന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ അനീഷ്‌കുമാറും ബിജെപിയുടെ മുതിർന്ന നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. 

guest
0 Comments
Inline Feedbacks
View all comments