തലസ്ഥാനത്ത് വാ​ട​ക​വീ​ട്ടി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘത്തെ പിടികൂടി

തിരുവനന്തപുരം : തലസ്ഥാനത്ത് പെണ്‍വാണിഭ സംഘത്തെ പിടികൂടി. ഗരത്തില്‍ മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച്‌ വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിയവരും, ഇടപാടുകാരുമായ ഒമ്ബതുപേരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തതെന്ന് ഐ.ജിയും സിറ്റി പൊലീസ് കമീഷണറുമായ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.

കു​മാ​ര​പു​രം സ്വ​ദേ​ശി ബാ​ലു (50), ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി വി​ജ​യ്‌ മാ​ത്യു (24), ശം​ഖും​മു​ഖം സ്വ​ദേ​ശി​നി (54), പൂ​ന്തു​റ സ്വ​ദേ​ശി​നി (32), പോ​ത്ത​ന്‍കോ​ട് സ്വ​ദേ​ശി സ​ച്ചി​ന്‍ (21), വി​ഴി​ഞ്ഞം സ്വ​ദേ​ശി ഇ​ന്‍ഷാ​ദ് (22), വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി മ​നോ​ജ്‌ (24), പ്ലാ​മൂ​ട് സ്വ​ദേ​ശി അ​ന​ന്തു (21), പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി അ​മ​ല്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇതിൽ ബാ​ലു​വും വി​ജ​യ്‌ മാ​ത്യു​വു​മാ​ണ് പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​ര്‍. പി​ടി​യി​ലാ​യ സ്ത്രീ​ക​ള്‍ ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​ണ്. റെ​യ്ഡി​ല്‍ 80,900 രൂ​പ​യും പോലീസ് ക​ണ്ടെ​ടു​ത്തു. ആ​ര്‍.​സി.​സി​യി​ലെ രോ​ഗി​ക​ള്‍​ക്ക് മു​റി വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​നയാണ് മെ​ഡി​ക്ക​ല്‍​കോ​ള​ജി​നു​സ​മീ​പം എ​ട്ടു​മു​റി​ക​ളു​ള്ള ര​ണ്ടു​നി​ല വീ​ട് വാ​ട​ക​ക്കെ​ടു​ത്തത്. ഇ​ട​പാ​ടു​ക​രോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ങ്​​ഷ​നി​ല്‍ എ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും തുടർന്ന് സം​ഘാം​ഗ​ങ്ങ​ള്‍ അ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കുന്നതായിരുന്നു രീതി.

സൈ​ബ​ര്‍ സി​റ്റി അ​സി. ക​മീ​ഷ​ണ​ര്‍ അ​നി​ല്‍കു​മാ​റി​നു​ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തുടർന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ​ച്ച്‌.​ഒ ഹ​രി​ലാ​ല്‍, എ​സ്.​ഐ പ്ര​ശാ​ന്ത്, സി​വി​ല്‍ പോലീസ് ഓഫീ​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, പ്ര​താ​പ​ന്‍, വി​നീ​ത്, സി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

guest
0 Comments
Inline Feedbacks
View all comments