സ്വാമി വിവേകാനന്ദൻറെ ചിക്കാഗോ പ്രസംഗത്തിന്റെ 128 മത്തെ വാർഷികം തൃശ്ശൂർ ജില്ല ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദ പഠനവേദിയും സംയുക്തമായി വിശ്വവിജയീ ദിനമായി ആചരിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് അഖില ഭാരതീയ കാര്യകാരി അംഗം മാനനിയ ശ്രീ എസ് സേതുമാധവൻ വിശ്വ വിജയി ദിന സന്ദേശം നൽകി. മത സാംസ്കാരിക അസഹിഷ്ണുത ലോകത്തു നിറഞ്ഞു നിന്ന കാലഘട്ടത്തിൽ ഭാരതത്തിന്റെ സർവ ധർമ്മ സമഭാവനയുടെയും സാർവത്രിക സ്വീകാര്യതയുടെയും ഏകാത്മ ദർശനമാണ് ലോക ജനതയ്ക്കു സ്വാമിജി പ്രദാനം ചെയ്തത്. ഭാരതത്തിന്റെ പരമവൈഭവത്തിനായി യുവതയോടു ഉണർന്നു ജാഗരൂകരായി മുന്നിട്ടു നിന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്‌ത സ്വാമിജിയുടെ ദർശനങ്ങൾ കാലാതീതമാന്നെന്നു അഭിപ്രായപ്പെട്ടു.ഭാരതീയ വിചാര കേന്ദ്രം തൃശ്ശൂർ ജില്ല പ്രസിഡന്റ് ശ്രീ സി എൻ മുരളീധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവേകാനന്ദ പഠനവേദി സംയോജക് ശ്രീ ശരത് ശങ്കർ സ്വാഗതവും സ്ഥാനീയ സമിതി വൈസ് പ്രസിഡന്റ് ശ്രീ Dr പി വിജയൻ നന്ദിയും പറഞ്ഞു. ആമുഖം ശ്രീ വിവേകും, ചിക്കാഗോ പ്രസംഗം ശ്രീ നിവേദും, പ്രശസ്ത കവിയും കഥകളി സംഗീതജ്ഞനുമായ ശ്രീ അത്തിപ്പറ്റ രവി വിശ്വ വിജയി ദിനത്തിനായി എഴുതിയ ഹൈന്ദവം എന്ന കവിത കുമാരി ദേവിക ഹരിയും സ്വാമി വിവേകാനന്ദന്റെ ധീരചിത്തമേ എന്ന കവിത പ്രിയംവദ പ്രദീപും ആലപിച്ചു. വിവേകാനന്ദ പഠനവേദിയുടെ തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥാനീയ സമിതികളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here