മാസങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം …

ഗുരുവായൂർ,: ഇന്ന് അഷ്ടമിരോഹിണി നാൾ. കണ്ണന്റെ പിറന്നാളിനു ക്ഷേത്രം ഒരുങ്ങി. രാവിലെ മുതൽ തന്നെ ഭക്തജനങ്ങളുടെ നല്ല തിരക്കായിരുന്നു. ഓൺലൈനിൽ ബുക്ക് ചെയ്ത 1000 പേർക്ക് ഇന്നു മുതൽ ഗുരുവായൂരിൽ ദർശന സൗകര്യമൊരുക്കി. ഓൺലൈനിൽ ബുക്ക് ചെയ്യാത്തവർക്ക് പുറത്തു ദീപസ്തംഭത്തിനു മുന്നിൽനിന്നും തൊഴാനുള്ള സൗകര്യം ഒരുക്കിയിരുന്നു. രാവിലെ മുതൽ തന്നെ ഭക്തജനങ്ങളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ദേവസം സെക്യൂരിറ്റിയും പോലീസുകാരും ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് ദർശന സൗകര്യമൊരുക്കി. മുൻവർഷങ്ങളിലേതുപോലെ ഗോകുല ഘോഷയാത്ര ഉണ്ടായിരുന്നില്ലെങ്കിലും ഗുരുപവനപുരി ഭക്തിസാന്ദ്മായിരുന്നു.

പുഷ്പാലംകൃതമായ ക്ഷേത്രത്തിൽ രാവിലെ 7 നും വൈകിട്ട് 3.30നും കാഴ്ചശീവേലിക്കു സ്വർണക്കോലം എഴുന്നള്ളിച്ചു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. രാത്രി ചുറ്റുവിളക്കുകൾ തെളിച്ച് വിളക്കാചാരത്തോടെ ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണമുണ്ടാകും. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ അപ്പം തയ്യാറായി. അത്താഴപൂജയ്ക്ക് 10,000 അപ്പം നിവേദിക്കും, അതുകഴിഞ്ഞ് ഭക്തർക്ക് വിതരണം ചെയ്യും. 520 ലീറ്റർ പാൽ പായസവും 150 ലീറ്റർ നെയ്പായസവും നിവേദ്യമുണ്ട്.

ഓൺലൈനിൽ ബുക്ക് ചെയ്ത 1000 പേർക്ക് രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും രാത്രി 8 മുതൽ 9 വരെയും ഇന്നുമുതൽ ദർശന സൗകര്യമുണ്ട്. ബുക്ക് ചെയ്തവർ ആധാർ കാർഡ് കൊണ്ടുവരണം. നെയ്‌വിളക്ക് ബുക്ക് ചെയ്തവർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്താം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here