ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി നാളിൽ രണ്ടുനേരം കാഴ്‌ചശ്ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരം എഴുന്നള്ളിപ്പിനും സ്വർണക്കോലത്തിലാണ് ഗുരുവായൂരപ്പൻ എഴുന്നള്ളുക. അഷ്‌ടമിരോഹിണിക്ക് പുറമെ ഏകാദശി, ഉത്സവ ദിവസങ്ങളിലുമാണ് സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്നത്… നാളെയാണ് (10.9.2020) അഷ്ടമിരോഹിണി. കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ടാണ് ആഘോഷം.

രാവിലെ കാഴ്‌ചശ്ശീവേലിക്ക് പെരുവനം കുട്ടൻമാരാർ പഞ്ചാരിമേളം നയിക്കും. കലാകാരന്മാരെ പരമാവധി കുറച്ചാണ് മേളം. ഒരു ആന മാത്രമേ എഴുന്നള്ളിപ്പിനുണ്ടാകൂ സൂചിപ്പിച്ചു. അഷ്ടമിരോഹിണി ദിവസം മുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ബലിക്കല്ലിനു സമീപം നിന്ന് തൊഴാൻ സൗകര്യമൊരുക്കും. മുൻകൂർ ഓൺലൈൻ ബുക്കിങ്‌ വഴി സമയപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ക്ഷേത്രത്തിനകത്ത് ഒരേസമയം 50 പേരിൽ കൂടുതൽ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.

അഷ്ടമിരോഹിണി ദിനത്തിൽ 10000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്പായസം, 100 അട, തുടങ്ങിയ നിവേദ്യങ്ങൾ ശിട്ടാക്കാൻ ഭക്ലർക്ക് അവസരം നൽകുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണം നിവേദ്യങ്ങൾ ശിട്ടാക്കാൻ അനുവദിക്കും. കൃഷ്ണനാട്ടംകളി, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ 10.09.2020 മുതൽ നടത്താനുള്ള ക്രമികരണങ്ങൾ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here