ഓൺലെെൻ ബുക്കിങ്ങില്ലാതെ തദ്ദേശിയരായ ഭക്തർക്ക് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് സൗകര്യമൊരുക്കണം – ഗുരുവായൂർ പുരാതന നായർ തറവാട്ടു കൂട്ടായ്മ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്തേയ്ക്കുളള ദർശനത്തിനും, ക്ഷേത്രത്തിലെ ഭഗവത്പ്രസാദം ലഭിയ്ക്കുന്നതിനും ഓൺലെെൻ ബുക്കിങ്ങിൽ കൂടിയല്ലാതെ തദ്ദേശിയരായ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കണമെന്ന് ഗുരുവായൂർ പുരാതന നായർ തറവാട്ടുകൂട്ടായ്മ.

ഈ വർഷത്തെ ഭഗവാൻെറ ജന്മദിനമായ അഷ്ടമിരോഹിണി നാൾ മുതൽ (2020 സെപ്തംബർ 10 – വ്യാഴാഴ്ച) ഗുരുവായൂർ ക്ഷേത്ര മതിൽക്കകത്തേയ്ക്ക് ഭക്തജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനത്തിനായി പ്രവേശനസൗകര്യമൊരുക്കുന്നതായി ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തോടൊപ്പം തന്നെ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളും, ക്രമീകരണങ്ങളുമെല്ലാം പാലിച്ചുകൊണ്ടുതന്നെ ഗുരുവായൂരിലെ തദ്ദേശിയരായ ഭക്തജനങ്ങൾക്ക് ദിവസേന ഓൺലൈൻ ബുക്കിങ്ങിലൂടെയല്ലാതെ ശ്രീ ഗുരുവായൂരപ്പനെ തൊഴുവാനും,ആവശ്യമായ പ്രസാദങ്ങൾ ലഭിയ്ക്കുന്നതിനും ഗുരുവായൂർ ദേവസ്വം പ്രത്യേക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണാധികാരികൾക്ക് നിവേദനം നൽകിയതായി ഗുരുവായൂർ പുരാതന നായർ തറവാട്ടുകൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ, ജനറൽ സെക്രട്ടറി അനിൽ കല്ലാറ്റ് എന്നിവർ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ പല സുപ്രധാന ഘടകങ്ങളിലും അഭേദ്യമായ ബന്ധമുളള ഇത്തരം പ്രദേശവാസികളായ പുരാതന തറവാട്ടംഗങ്ങളടക്കമുളളവരുടെ ഇത്തരം മനോവിഷമങ്ങളിൽ ബന്ധപ്പെട്ടവർ സത്വര നടപടിയെടുക്കണമെന്നും ഗുരുവായൂർ പുരാതന നായർ തറവാട്ടുകൂട്ടായ്മ ആവശ്യപ്പെട്ടു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here