തൃശൂർ: മഹാവ്യാധി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് തൃശൂരിനെ സ്മാർട്ടാക്കാൻ ഒരുങ്ങുകയാണ് തൃശൂരിന്റെ എം.പി. ടി.എൻ പ്രതാപൻ.

കോവിഡ് സൃഷ്ടിച്ച പുതിയ മാറ്റങ്ങളുടെ കാലവുമായി പൊരുത്തപ്പെടാനാകാതെ ക്ലാസ് റൂമുകളിൽ നിന്നുള്ള അകൽച്ചയും , ഓൺലൈൻ പഠനസമ്മർദ്ദവും , ഒറ്റപ്പെടലും അനുഭവിക്കുന്ന വിദ്യാർത്ഥികളെ കരുതലും പിൻതുണയും അവർക്ക് വേണ്ട മാർഗനിർദേശങ്ങളും നൽകിക്കൊണ്ട് സ്മാർട്ടാക്കാനായി ജേസിഐ തൃപ്രയാറിന്റെ സഹകരണത്തോടെ വികാസ് പെർഫെക്ട് 10 എന്ന പദ്ധതിയൊരുങ്ങിക്കഴിഞ്ഞു. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപയുടെ vikas – Neuro sync course സൗജന്യം !

പത്ത് വയസ്സിനു മുകളിലുള്ള ഒരുലക്ഷം വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി തയ്യാറാക്കുന്നത്. കളിയും തമാശയും ഒത്തിരി കാര്യങ്ങളും പങ്കുവെച്ച് മികച്ച മന:ശാസ്ത്ര വിദഗ്ധരായ പരിശീലകരുടെ തുടർച്ചയായ ആശയ വിനിമയത്തിന് വികാസ് – പെർഫക്ടൺ അവസരമൊരുക്കുന്നു. ഇന്ത്യയിൽ ഒരു എം പിയും ഇന്നേവരെ കൈ വെക്കാത്ത മേഖലകളിലൂടെയാണ് ടി എൻ പ്രതാപൻ എം പി കടന്നു പോകുന്നത്.

കുട്ടികളെയും, അവരുടെ മാനസിക പ്രശ്നങ്ങളേയും അറിഞ്ഞും പരിഹാരങ്ങൾ നിർദ്ദേശിച്ചും കരുതലാകുന്ന മാനസികാരോഗ്യം; രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയേണ്ടത്. എന്ന ആദ്യ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ഏറെ ശ്രദ്ധേയനായ സൈക്കോളജിസ്റ്റ് ജോബിൻ എസ് കൊട്ടാരമാണ്.

രജിസ്ട്രേഷന് താഴെ കാണുന്ന ഫോം പൂരിപ്പിക്കുക

https://forms.gle/d4zBE5FyH1nEVzCn9

MP’s perfect
An intiative of TN Prathapan MP Junior Chamber international, Thriprayar ABSOLUTE IAS Academy 4 am Youth Club

Course provider
Palana Neurosync
caring billions of brains.. www.neurosync.in WhatsApp : 8892885886

LEAVE A REPLY

Please enter your comment!
Please enter your name here