ഗുരുവായൂർ : ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് അമ്പത് വർഷം തികയുന്നു. 1970 ൽ ആണ് ഉമ്മൻചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത് അതും അന്നത്തെ യൂത്ത് കോൺഗ്രസ്സ് നേതാവ്. രാഷട്രീയത്തിലെ അന്നത്തേയും ഇന്നത്തേയും സൌമ്യ ഭാവം. അന്ന് കെ.കെ.വിശ്വനാഥനാണ് കെ.പി.സി.സി പ്രസിഡണ്ട്. ഉമ്മൻചാണ്ടിയെകുറിച്ചുള്ള ചില ഓർമ്മകൾ മുൻ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഓ.കെ.ആർ.
മണികണ്ഠൻ ഇവിടെ പങ്കുവയ്ക്കുന്നു.

ഗുരുവായൂർ നഗരസഭയിലെ
2000 ത്തിലെ കൗൺസിലർമാരായിരുന്ന ഞങ്ങളുടെ തിരുവനന്തപുരം യാത്രയും
ഉമ്മൻചാണ്ടി സാറും. അന്നത്തെ UDF കൗൺസിലർമാരായ ഞങ്ങൾ ( വീട്ടിക്കിഴി, ശാന്തകുമാരി, റഷീദ്. ) എന്നിവരും ചിന്നപ്പേട്ടനും അടങ്ങുന്ന സംഘമാണ് തലസ്ഥാനത്ത് എത്തിയത് ,വിഷയം ചില ഉദ്യോഗസ്ഥ സ്ഥലമാറ്റവും മറ്റ് വിഷയങ്ങളും ഉണ്ടായിരുന്നു,, അന്നത്തെ മുഖ്യമന്ത്രി ഏ.കെ.ആൻ്റണി യുമായി ആദ്യം കണ്ടു, അതിന്ശേഷം തദ്ദേശമന്ത്രി ചെർക്കളം ത്തിനെയും കണ്ടു,,, പോയ കാര്യങ്ങൾ ശരിയാകില്ല എന്നത് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.അന്ന് ചെയർമാൻസ് ചേംബറിൻ്റെ ചെയർമാൻ ഹരിദാസേട്ടനെ കാണുകയും അദ്ദേഹം UDF കൺവീനർ കൂടിയായ ഉമ്മൻചാണ്ടിയെ കാണുവാൻ ഒപ്പം വരുകയും MLA ഹോസ്റ്റലിൽ ചെന്ന് കണ്ടു. കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഞങ്ങൾക്ക് കാര്യം നടന്നിലെങ്കിലും തൃപ്തിയായി .വന്ന കാര്യങ്ങൾ നടന്നിലെങ്കിൽ ഇനി പൈസ ചിലവാക്കി തലസ്ഥാനത്തേക്ക് വരേണ്ടതില്ല, ഞാൻ ത്രിശൂർക്ക് വരുന്ന തിയ്യതിയിൽ അവിടെ കാണാം വിളിച്ചാൽ മതി, ഒരാഴ്ചക്ക് ശേഷം വീട്ടിക്കിഴി ക്ക് വിളി വന്നു കാര്യങ്ങൾ മുഴുവനായും നടന്നിരുന്നു, പിന്നീട് നന്ദി അറിയിക്കുവാനാണ് ഞങ്ങൾ ത്രിശൂർക്ക് പോയത്.
“ഇതാണ് ജനങ്ങളുടെ സ്വന്തം കുഞ്ഞുഞ്ഞ്”!..

ഞാൻ ഗ്രൂപ്പിനതീതമായി
ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടി സർ. അങ്ങേക്ക് ഗുരുവായൂരിൻ്റെ .
ആശംസകൾ,..#MLA# 50….. ഒ.കെ.ആർ. മണികണ്ഠൻ

LEAVE A REPLY

Please enter your comment!
Please enter your name here