ഉണ്ണിക്കണ്ണൻമാർ ഓൺലൈനിൽ ഉറികൾ ഉടയ്ക്കും..

ഗുരുവായൂർ: അഷ്ടമിരോഹിണിയുടെ ഭാഗമായി ഉണ്ണികൾക്ക് ഉടയ്ക്കാനുള്ള ഉറികളുടെ പൂജ ബുധനാഴ്ച നടക്കും. ഗുരുവായൂർ നായർ സമാജത്തിന്റെ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉറിപൂജ. മമ്മിയൂരിലെ സമാജം ഹാളിൽ വൈകീട്ട് അഞ്ചിന് കീഴേടം രാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ്. 300 ഉറികളാണ് നിറയ്ക്കുന്നത്.

അഷ്ടമിരോഹിണിയുടെ വിശേഷ വിഭവങ്ങളായ ഉണ്ണിയപ്പം, വെണ്ണ, തൈര്, പഴം തുടങ്ങിയവയാണ് നിറയ്ക്കുക. ഉറിപൂജയ്ക്കുവേണ്ട ഉറികൾ ചൊവ്വാഴ്ച വൈകീട്ട് ഒരുക്കിവെച്ചു. ഇക്കുറി അഷ്ടമിരോഹിണിയുടെ ഘോഷയാത്രയും വീഥികളിലെ ഉറിയടിയും ഇല്ല. പകരം തിരഞ്ഞെടുക്കപ്പെടുന്ന ഭവനങ്ങളിലാണ് ഉറിയടികൾ നടക്കുക.

ഓരോ വീട്ടിലും കൃഷ്ണ, രാധമാരുടെ വേഷമണിഞ്ഞ കുട്ടികൾ ഉറികൾ മത്സരിച്ച് അടിച്ചുടയ്ക്കും. ഇവ ഓൺലൈൻ വഴി സംഘാടകർ ഭക്തരിലേക്ക് എത്തിക്കും. കൃഷ്ണനും രാധയും കെട്ടാനും ഉറികൾ കെട്ടിതൂക്കാനും താത്‌പര്യം കാണിച്ച് നിരവധി വീട്ടുകാരാണ് സംഘാടകരെ സമീപിക്കുന്നത്. കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് കോ-ഓർഡിനേറ്റർ വി. അച്യുതക്കുറുപ്പ് പറഞ്ഞു.

അഷ്ടമിരോഹിണി ദിവസമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീടുകളിൽ കൃഷ്ണന്റേയും രാധയുടേയും വേഷങ്ങൾ കെട്ടി ഓൺ ലൈൻ ഉറിയടി തുടങ്ങും. ഇതിന്റെ തുടക്കം തെക്കേ നടയിലെ ബ്രാഹ്മണ ഭവനത്തിലായിരിക്കും. മമ്മിയൂരിൽ നിന്ന് കൃഷ്ണന്റേയും കുചേലന്റേയും വേഷം കെട്ടി ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് വീടുകളിലേക്കുള്ള യാത്രയാണ്. വാദ്യമേളങ്ങളോ മറ്റ് അലങ്കാരങ്ങളോ ഇല്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here