വടക്കേക്കാട് ഗര്‍ഭിണിയായ 21 കാരി ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് കോവിഡ് പോസറ്റീവ്

വടക്കേക്കാട് : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പറയങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബത്തിലെ രണ്ട് വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് പോസറ്റീവ്.

പുന്നയൂർക്കുളം പഞ്ചായത്തിലെ 9 പേർക്കും കോവിഡ് പോസറ്റീവ്. വടക്കേക്കാട് പഞ്ചായത്തില്‍ ഗര്‍ഭിണിയായ 21 കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. 9 മാസം ഗര്‍ഭിണിയായ ഇവരെ കഴിഞ്ഞ രണ്ടാം തിയ്യതി പഴഞ്ഞി കോട്ടോലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വടക്കേക്കാടുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഭര്‍തൃ മാതാവിനു കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസി പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് പോസറ്റീവായത്. വീട്ടിലുള്ള മറ്റ് 4 പേരും നിരീക്ഷണത്തിലാണ്.

വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് 12 പേർക്ക് കോവിഡ് പോസറ്റീവായത്. ഇത് വരെ ഇന്ന് 125 പേരുടെ പരിശോധന നടന്നു. ഇനി 30 ഓളം പേരുടെ പരിശോധന ഫലം വരാനുണ്ട്. 3 മണിയോടെ എല്ലാവരുറേയും ഫലം പുറത്തുവരും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here