ഗുരുവായൂർ: ക്ഷേത്രകലകളേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്നതിനായി 1990 മുതൽ ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി നാളിൽ നൽകി വരുന്ന 2020 ലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്ക്കാരം പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ ശ്രീ. മച്ചാട് രാമകൃഷ്ണൻ നായർക്ക് നൽകുവാൻ ഇന്ന് കൂടിയ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭണസമിതിയംഗം ശ്രീ. കെ.വി. ഷാജി, കേരള കലാമണ്ഡലം വൈസ് ചാൻസർ ശ്രീ. ടി. കെ. നാരായണൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

10ന് വൈകീട്ട് 5 മണിയ്ക്ക് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേരുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ബഹു. ദേവസ്വം സഹകരണ ടൂറിസം വകുപ്പു മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ഓൺലൈൻ സാന്നിദ്ധ്യത്തിൽ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പുരസ്കാരസമർപ്പണം നിർവ്വഹിക്കുന്നതുമായിരിക്കും. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തിൽ ഭരണസമിതിയംഗം ശ്രീ. ഇ. പി. ആർ. വേശാല മാസ്റ്റർ സ്വാഗതം ആശംസിയ്ക്കുന്നതും ഭരണസമിതിയംഗം ശ്രീ. കെ.വി. ഷാജി പുരസ്കാരജേതാവിനെ പരിചയപ്പെടുക്കുന്നതും ഭരണസമിതി അംഗങ്ങളായ സർവ്വശ്രി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, പി. കെ. ശ്രിമാനവേദൻ രാജ, എ. വി. പ്രശാന്ത്, കെ. അജിത്, കലാമണ്ഡലം വൈസ് ചാൻസലർ ശ്രി. ടി. കെ. നാരായണൻ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവർ ആശംസകൾ അർപ്പിയ്ക്കുന്നതും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീമതി. ടി. ബ്രീജാകുമാരി നന്ദി രേഖപ്പെടുത്തുന്നതുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here