ഗുരുവായൂർ :കോവിഡു് മഹാമാരിയിൽ സുരക്ഷ നൽക്കേണ്ടവർ തന്നെ നാടിന് തീരാ കളങ്കവും, അപമാനവുമായി കോവിഡ് രോഗിയെ പീഢിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മെഴുകുതിരി പ്രകാശിപ്പിച്ച് പ്രതിക്ഷേധ ജ്വാല തീർത്തു.ആറന്മുളയിൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു് പോകുന്ന വഴിയിൽ 19 വയസ്സുള്ളകോവിഡ് രോഗിയായ ദളിത് പെൺകുട്ടിയെ കൊണ്ടു് പോയിരുന്ന ആംബുലൻസിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്ത കിരാത നടപടി കേരളം തല കുനിയ്ക്കേണ്ട ദൗർഭാ ഗ്യകരവും, ലജ്ജാകരവുമായി.ഇത്തരം ഒരു സാഹചര്യത്തിന് അവസരമുണ്ടാക്കി കൊടുത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കുവാൻ കൂടിയാണ് പ്രതിക്ഷേധ ജ്വാല തെളിയിച്ചത്.

ഇത്തരം ഹീന നടപടികൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികളെ കർശനമായി ശിക്ഷിയ്ക്കണമെന്നും ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, മുൻ നഗരസഭ ചെയർപേഴ്സണുമായ മേഴ്സി ജോയ് ഉൽഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ഷൈലജ ദേവൻ അദ്ധ്യക്ഷയായി. ശ്രീദേവി ബാലൻ, പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു,സൈനബാ മുഹമ്മദുണ്ണി, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here