ഗുരുവായൂർ: നവോത്ഥാന നായകനും, സാമൂഹ്യ പരിഷ്കർത്താവുമായ ചട്ടമ്പിസ്വാമികളുടെ – 167ാം ജയന്തി ദിനാചരണം തിരുവെങ്കിടം നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ സമുച്ചിതമായി ആഘോഷിച്ചു. ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി സ്മരണ പുതുക്കി ജയന്തി ദിനാചരണ സന്ദേശം പങ്ക് വെച്ചു.പ്രതിബദ്ധതാപ്രതിജ്ഞയും നടത്തി. സമാജം പ്രസിഡണ്ടു് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു.സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.ഉണ്ണികൃഷ്ണൻ ആലക്കൽ ദിനാചരണ സന്ദേശം വായിച്ചു.ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, സുകുമാരൻ ആലക്കൽ, പ്രദീപ് നെടിയേടത്ത്, സുരേന്ദ്രൻ മുത്തേടത്ത്, രാജു കൂടത്തിങ്കൽ, ഹരിവടക്കൂട്ട് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here