ഗുരുവായൂർ: 2020 സെപ്തംബർ 10-ാം തീയ്യതി മുതൽ ഗുരുവായൂർ ക്ഷേത്ര മതിൽക്കകത്തേയ്ക്ക് ഭക്തജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗിലൂടെ ഭർശനത്തിനായി പ്രവേശനസൗകര്യമൊരുക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ടെങ്കിലും കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിച്ചുകൊണ്ടുതന്നെ ഗുരുവായൂരിലെ പ്രാദേശിക നിവാസികൾക്ക് ദിവസേന 2 നേരവും നിശ്ചിതസമയത്ത് ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ തന്നെ ഭഗവാനെ ദർശിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണെന്ന് കെ പി ഉദയൻ അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിനു പുറത്ത് പ്രാദേശിക നിവാസികൾക്ക് ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ തന്നെ ക്ഷേത്രത്തിനുള്ളിൽ കയറി നാലമ്പലത്തിലേക്ക് പ്രവേശനം ഇല്ലാതെ തന്നെ ദർശനത്തിനുള്ള പ്രത്യേക പരിഗണന നൽകണമെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയോടും അഡ്മിനിസ്ടേറ്ററോടും കെ പി ഉദയൻ ആവശ്യപ്പെടുമെന്നും അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here