ഗുരുവായൂർ: കോവിഡ് ലോക് ഡൗണിൽ നിർത്തിവച്ചരുന്ന ക്ഷേത്രത്തിലെ വഴിപാടുകൾ പുനരാരംഭിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിവസമായ 10.09.2020-ാം തീയതി മുതൽ പരിമിതമായ തോതിൽ ക്ഷേത്രത്തിലെ നിവേദ്യങ്ങളായ പാൽപ്പായസം, നെയ്പായസം, അപ്പം, അട, വെണ്ണ, പഴം പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്തു കവർ/ഡബ്ബകളിൽ ഭകജനങ്ങൾക്ക് നൽകാനും തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവ നടക്കാനും ഇന്ന് ചേർന്ന് അടിയന്തര ഭരണസമിതിയോഗം തീരുമാനിച്ചു.

അഷ്ടമിരോഹിണി ദിനത്തിൽ 10000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്പായസം, 100 അട, തുടങ്ങിയ നിവേദ്യങ്ങൾ ശിട്ടാക്കാൻ ഭക്ലർക്ക് അവസരം നൽകുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണം നിവേദ്യങ്ങൾ ശിട്ടാക്കാൻ അനുവദിക്കും. കൃഷ്ണനാട്ടംകളി, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ 10.09.2020 മുതൽ നടത്താനുള്ള ക്രമികരണങ്ങൾ ചെയ്യാൻ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓൺലൈൻ വെർച്വൽ ക്യൂ പ്രകാരം ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിഴക്കെ നടയിലെ ക്യൂ കോംപ്ലക്സിൽ പ്രവേശിപ്പിച്ച് കിഴക്കേ ഗോപുരം വഴി കൊടിമരത്തിനു മുന്നിൽക്കുടി വലിയ ബലിക്കല്ല് വരെ പോയി ദർശനം നടത്താൻ അനുവദിക്കുന്നതാണ്.

ശ്രീകോവിൽ നെയ് വിളക്ക് വഴിപാട് പ്രകാരം വരുന്ന ഭജനങ്ങളെ ക്യൂ കോംപ്ലക്സിലെ പ്രത്യേക വരി വഴി നേരെ കിഴക്കെ ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതും ദർശനം കഴിയുമ്പോൾ അർഹതപ്പെട്ട നിവേദ്യ കിറ്റ് നൽകുന്നതുമാണ്. ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസട്രേറ്റർ ബ്രീജാകുമാരി പത്ര കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here