ഗുരുവായൂർ: ആറന്മുളയിലെ സർക്കാർ ആംബുലൻസിൽ പീഡനത്തിൽ പ്രതിഷേധിച്ച് മഹിള മോർച്ച നിൽപ് സമരങ്ങളും സോഷ്യൽ മീഡിയ പ്ലക്കാർഡ് സമരങ്ങളും നടത്തി. ജില്ല കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും കൂടുതൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതാണെന്ന് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രമണ്യൻ പറഞ്ഞു.

ഒരു കാര്യത്തിൽ കൂടി കേരളം നമ്പർ 1 ആയി. കോവിഡിൽ അകപ്പെട്ട ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് കേരള സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെയും വിശിഷ്യ ആരോഗ്യവകുപ്പിന്റെയും നമ്പർ 1 പിടിപ്പുകേടാണ്. കേരളസർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനും ആരോഗ്യവകുപ്പിനും പറ്റിയ വൻവീഴ്ചയാണ് ഈ സംഭവം.

ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലത്തെ പറ്റി ആരോഗ്യമന്ത്രിയോട് ചോദിച്ചപ്പോൾ മറുപടി അയാളെ നിയമിച്ചത് ഏജൻസി ആണെന്നാണ്. എങ്കിൽ പിന്നെ ഏജൻസികൾക്കും കൺസൾട്ടൻസികൾക്കും കേരള ഭരണം എഴുതികൊടുത്തതിൽ സർക്കാരിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിൻ്റെ മനുഷ്യത്വമില്ലായ്മയാണ്. കോവിഡ് രോഗികളായ സ്ത്രീകൾക്കു അർദ്ധരാത്രി വേണ്ട സുരക്ഷ ഒരുക്കാതെ ഈ നീചകൃത്യത്തിനു വഴിയൊരുക്കിയ തന്റെ വകുപ്പിന്റെ പിടിപ്പുകേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരോഗ്യമന്ത്രി രാജിവെക്കണം. എന്നും ഗുരുവായൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് അഡ്വ നിവേദിത പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here