ഗുരുവായൂർ: അദ്ധ്യാപക ദിനത്തിൽ പ്രദേശത്തെ മുപ്പതോളം അദ്ധ്യാപകരെ നഗരസഭ 27 വാർഡ് കൗൺസിലർ ശ്രീദേവി ബാലൻ്റെ നേതൃത്വത്തിൽ സ്നേഹോപകാരവും, പൊന്നാടയും നൽക്കി അനുമോദിച്ചു .തലമുറകൾ അദ്ധ്യാപകരായി തുടർന്ന് പോരുന്ന പിതാവും, മക്കളും, മരുമക്കളും അദ്ധ്യാപകവൃത്തിയിലൂടെ സേവനമനുഷ്ഠിയ്ക്കുന്ന നാടിൻ്റെ നന്മയുടെ ഗുരുശ്രേഷ്ഠൻ കൂടിയായ പ്രദേശത്തെ മുതിർന്ന അദ്ധ്യാപകൻ ചാലക്കൽ ജെയിംസ് മാസ്റ്ററെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരം സമർപ്പിച്ചാണ്. ദിനാചരണത്തിൻ്റെ പ്രാധാന്യം കൂടി പങ്ക് വെച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ജെയിംസ് മാസ്റ്ററുടെ വസതിയിൽ കൂടെയുണ്ടായിരുന്ന അധ്യാപകരായ മകൻ ജോളി ജെയിംസിനെയും, ,മരുമകൾ വിനിജോളിയെയും സ്നേഹാദരം നൽക്കി അനുമോദിച്ചു:

മാതൃകാ അദ്ധ്യാപക അവാർഡ് നേടിയ പാലിയത്ത് വസന്തമണി ടീച്ചർ, അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രവർത്തകനും, പ്രഭാഷകനുമായ മുതിർന്ന അദ്ധ്യാപകൻ കെ.ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങീ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചവർ, അദ്ധ്യാപക പ്രവർത്തി അഭിമാനമായി കരുതി നാളയുടെ വഴികാട്ടികളായി അദ്ധ്യാപനം തുടർന്ന് പോരുന്നവർ, തഴക്കം വന്നവർ, തുടക്കക്കാർ തുടങ്ങീ വിവിധ നിരയിലുള്ള അദ്ധ്യാപക വൃന്ദത്തെയും വസതികളിലെത്തി വാത്സല്യദായകമായി ആദര– അനുമോദനം ആഹ്ലാദപൂർവം സമർപ്പിച്ചു.നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ ഉൽഘാടനവും, ഉപഹാര സമർപ്പണവും നടത്തി. ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ലത ശ്രീനാരായണൻ, വനജ മധുസൂദനൻ ,വി.മോഹൻദാസ്, ഡൊമിനി വടക്കേത്തല, വി.രാമദാസ്, ഗിരിജാ പ്രകാശൻ, ഋത്വിക് തമ്പി ,മിനിമുരളീധര കൈമൾ, സീതാസേതുമാധവൻ, റുക്കിയ അബ്ദുൾ അസീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽക്കി.

LEAVE A REPLY

Please enter your comment!
Please enter your name here