ഗുരുവായൂർ: ഗുരുവായൂർ കോൺഗ്രസ്സ് ഐ ഗ്രുപ്പ് തർക്കം ജില്ലാ ഐ ഗ്രൂപ്പ് നേതൃത്വം ഇടപ്പെട്ടു. ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്കിലെ അവിശ്വാസവുമായി ബന്ധപ്പെട്ട് ഉടലെടുത്ത കോൺഗ്രസ്സിലെ ഗ്രൂപ്പിനുള്ളിലെ തർക്കം രൂക്ഷമായി ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞു പ്രവർത്തനങ്ങൾ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മുതിർന്ന രണ്ട് ഐ ഗ്രൂപ്പ് നേതാക്കന്മാരെ പ്രശ്ന പരിഹാരത്തിനായി ഗ്രൂപ്പ് നേതൃത്യം ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ ഈ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ഇരു കൂട്ടരേയും വിളിച്ചിരുത്തി വിഷയം രമ്യമായി പരിഹരിക്കുന്നതാന്നെന്ന് നേതൃത്വം അറിയിച്ചു. അതുകൊണ്ടുതന്നെ യാതൊരു വക പ്രകോപനപരവുമായ നീക്കങ്ങളോ പാർട്ടിക്കു ദോഷകരമാവുന്ന പ്രവർത്തനങ്ങളോ ഇരുകൂട്ടരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് കർശന നിർദ്ദേശം ജില്ലാ നേതൃത്വം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here