പത്തനംതിട്ട : ആറന്മുളയില്‍ കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഡിഎംഒ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. കനത്ത മഴയത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ കണ്ണ് വെട്ടിച്ചു ഓഫീസ് വളപ്പില്‍ കടന്ന പ്രവര്‍ത്തകരെ പോലീസ് ഏറെനേരം പണിപ്പെട്ടാണ് നീക്കിയത്.

ബിജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, ജനറല്‍ സെക്രട്ടറി സൂരജ് ഇലന്തൂര്‍, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂര്‍, യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് വിപിന്‍ വാസുദേവന്‍, വൈസ് പ്രസിഡന്റ് ശ്യാം ശിവപുരം എന്നിവരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി

ആറന്മുള വിമാനത്താവള പ്രദേശത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറായ കായംകുളം സ്വദേശി നൗഫല്‍ 20കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി ആശുപത്രിയിലെത്തി പൊലീസിനോട് കാര്യം വ്യക്തമാക്കിയപ്പോളാണ് സംഭവം പുറംലോകമറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here