
ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ നിങ്ങളുടെ വീടും ഒരു അമ്പാടിയാക്കാം. ലോകം മുഴുവൻ നഗര വീഥികൾ ആഘോഷതിമിർപ്പിലാവുന്ന കണ്ണൻ്റെ പിറന്നാൾ ഇക്കുറി കോവിഡ് നിയന്ത്രങ്ങളാൽ ചുരുങ്ങുമ്പോൾ, ആഘോഷങ്ങളും അലങ്കാരങ്ങളുമായി കണ്ണൻ്റെ പിറന്നാൾ ആലോഷിക്കാം, നമ്മുടെ വീട്ടിൽ തന്നെ.
വർഷങ്ങളായി ഗുരുവായൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്റ്റേജ് ഡക്കറേഷൻ നടത്തുന്ന കലാകാരന്മാരാണ് മാറിയ കാലഘട്ടത്തിൽ നൂതനമായ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടം ഏറെ ദുരിധത്തിലാക്കിയ ഇവർക്ക് ഇതൊരു ഉപജീവനത്തിൻ്റെ മാർഗം കൂടിയാണ്. സഹായ സഹകരണങ്ങുളുമായി ഗുരുവായൂരിൽ വ്യാപാര രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള എൻ അയ്യപ്പൻ നായർ എന്ന സ്ഥാപനവും.
ഗുരുവായൂരിലും പരിസരങ്ങളിലുമായി 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള വീടുകളിലും മറ്റു സ്വകാര്യ സ്ഥലങ്ങളിലും ഈ സംവിധാനം ഒരുക്കുന്നതായിരിക്കും. 1500, 3800 രൂപയിൽ ആണ് രണ്ടു രീതിയിൽ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ 3800രൂപ ചിലവു വരുന്ന ഈ സംവിധാനത്തിൽ 6 അടി ഉയരത്തിലും 6 അടി വീതിയിലും ഉള്ള ബാക്ക് കർട്ടൻ, 4 കട്ട് ഔട്ട് ചിത്രങ്ങൾ, ഒരു ശ്രീകൃഷ്ണ ഭഗവാൻ്റെ ചിത്രം, ഒരു വീട് എന്നിവ ഉണ്ടായിരിക്കും. ചിത്രത്തിൽ കാണുന്ന പോലെയുള്ള കാർപ്പെറ്റുകളും മറ്റു ഫിറ്റിംഗ്സ് സാമഗ്രികളും ഉപയോഗശേഷം തിരിച്ചെടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9846132926 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
