കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവച്ച മെട്രോ സർവീസുകൾ പുനഃരാംഭിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി മെട്രോ റെയിൽ സർവീസുകൾ തിങ്കളാഴ്ച മുതൽ. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും സർവീസ്. സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാർഡിൽ ഇതിനോടകം പൂർത്തിയായി.
നിരവധി മാറ്റങ്ങളോടെയാണ് കൊച്ചി മെട്രോ വീണ്ടും സർവീസ് ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ താത്‌കാലികമായി അടച്ചിട്ട മെട്രോ സർവീസ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നാളെ മുതൽ വീണ്ടും ഓടിത്തുടങ്ങുന്നത്. ആലുവ മുതൽ പേട്ടവരെയായിരിക്കും സർവീസ്.

കൊച്ചി മെട്രോ വീണ്ടും സർവീസ് ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ-


1. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും സർവീസുകൾ.
2. ആദ്യ രണ്ട് ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണിവരെയായിരിക്കും സർവീസ്.
3. തിങ്കളാഴ്ച രാവിലെ 7നാണ് മെട്രോ സർവീസുകൾ ആരംഭിക്കുക.
4. കൊച്ചി മെട്രോ തൈക്കൂടം – പേട്ട ലൈൻ ഉദ്ഘാടനം- 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് 1.3 കിലോമീറ്റർ വരുന്ന പുതിയ ലൈനിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഇതോടെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂർത്തിയാവും.

5. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്നു പേട്ട സ്റ്റേഷനിൽ നിന്നു മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് െചയ്യുന്നതോടെ മെട്രോ സർവീസ് ആലുവയിൽ നിന്നു പേട്ട വരെയാകും. 25 കിലോ മീറ്റർ, 22 സ്റ്റേഷനുകൾ.
6. യാത്രാ നിരക്കിൽ ഉൾപ്പെടെ ഇളവുകൾ പ്രഖ്യാപിച്ചാണ് സർവീസ് . 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ.
7. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് 5 സ്റ്റേഷനുകൾ വരെ സഞ്ചരിക്കാം. 30 രൂപയ്ക്കു 12 സ്റ്റേഷനുകൾ വരെയും 50 രൂപയ്ക്കു 12 സ്റ്റേഷനുകളിൽ കൂടുതലും സഞ്ചരിക്കാം.

8. കൊച്ചി വൺ കാർഡ്- കൊച്ചി വൺ കാർഡുള്ളവർക്കു 10 ശതമാനം ഇളവ്. വീക്ക് ഡേ പാസ് 110 (പഴയത് 125), വീക്കെൻഡ് പാസ് 220 ( 250) . . കോവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്ക് കുറച്ചതെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ വ്യക്തമാക്കുന്നു.
9. ലോക്ഡൗൺ കാലത്തു യാത്ര ചെയ്യാതിരുന്നതു മൂലം ആർക്കും പണം നഷ്ടമാകില്ല. കാലാവധി കഴിഞ്ഞ കാർഡുകളിലെ ബാലൻസ് പുതിയ കാർഡുകളിലേക്കു മാറ്റി നൽകും.
10. പുതിയ ഉപയോക്താക്കൾക്കും കൊച്ചി വൺ കാർഡുകൾ 7 മുതൽ ഒക്ടോബർ 22 വരെ 150 രൂപ ഇഷ്യൂൻസ് ഫീസില്ലാതെ വാങ്ങാൻ അവസരം. വാർഷിക ഫീസായി 75 രൂപയും റീചാർജ് ഫീസായി 5 രൂപയും ഈടാക്കും. ഷോപ്പിങ് ഓഫറുകളും കാർഡുകളിൽ ലഭ്യം. ടോൾ ഫ്രീ നമ്പർ: 1800 425 0355.

LEAVE A REPLY

Please enter your comment!
Please enter your name here