ഗുരുവായൂർ: 200 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കുമ്പോൾ സ്റ്റോപ്പുകളും ട്രെയിനുകളും റദ്ദാക്കുന്ന റെയിൽവേയുടെ തീരുമാനത്തിൽ നിന്നും ഗുരുവായൂർ പുനലൂർ പാസഞ്ചറിനെ (56365/56366) ഒഴിവാക്കണമെന്ന് ടി.എൻ പ്രതാപൻ എം പി പ്രധാനമന്ത്രിയോടും റെയിൽവെ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

ഗുരുവായൂരിലേക്കുള്ള ഭക്ത ജനങ്ങൾക്കും മറ്റ് സാധാരണ ജനങ്ങൾക്കും ആശ്രയമായ ട്രെയിൻ പാസഞ്ചറാക്കി നില നിർത്തണമെന്നും എക്സ്പ്രസ്സാക്കുന്ന പക്ഷം നിലവിലുള്ള എല്ലാ സ്റ്റോപ്പുകളും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം 2019 ജൂൺ 8 ന് ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി ഗുരുവായൂരിലെ റെയിൽവെ വികസനത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത് എംപി കത്തിൽ ചൂണ്ടിക്കാട്ടി. ഇതേ ആവശ്യം ഉന്നയിച്ച് 22.06.2020 ന് റെയിൽവെ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here