കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ഇതേപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം. ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ട്. കേസ് അട്ടിമറിക്കാന്‍ ബിജെപിയുടെ സഹായമുണ്ട്. അതാണ് കേരളത്തില്‍ അന്വേഷിക്കാത്തതെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2015ൽ ബിജെപി അധികാരത്തിലിരിക്കുമ്പോഴാണ് ബിനീഷിന് ലൈസൻസ് ലഭിച്ചത്. മണി എക്സ്ചേഞ്ച് കമ്പനി ആരംഭിക്കാൻ ലൈസൻസ് എളുപ്പത്തിൽ ലഭിക്കില്ല. ഒരു സിപിഎം നേതാവിന്റെ മകന് എങ്ങനെയാണ് ഇത്തരത്തിൽ ലൈസൻസ് ലഭിച്ചതെന്ന് അന്വേഷിക്കണം. കമ്പനിയിൽ എന്താണ് ഇടപാടെന്നും ഏതെല്ലാം വിദേശ കറൻസികളിലാണ് ഇടപാടുകൾ നടന്നതെന്നും എൻഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

2018ൽ തിരുവനന്തപുരത്ത് ആരംഭിച്ച യുഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടർമാരിലൊരാൾ ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്നും ഫിറോസ് ആരോപിച്ചു. സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ പരാതിയിൽ പറയുന്ന കമ്പനിയാണ് യുഎഫ്എക്സ് സൊല്യൂഷൻസ്. ഇവർക്ക് ബിനീഷുമായുള്ള ബന്ധം അന്വേഷിക്കണം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണെന്നും ഫിറോസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here