തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. ട്രയൽ ഫലം ലഭിക്കാൻ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results ൽ പരിശോധിക്കുക. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ നിർമിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

പ്രോസ്‌പെക്ടസ് മാനദണ്ഡം അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണനക്ക് എടുത്തത്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അപേക്ഷർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളെ സമീപിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വെബ്‌സെറ്റിൽ വിശദമായ നിർദേശങ്ങളും നൽകും. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കൺഫർമേഷൻ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here