ഇന്ത്യ – സിറിയ മന്ത്രി തല വിർച്വൽ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകി. വിദേശകാര്യ , പ്രവാസി കാര്യ സഹ മന്ത്രി ഡോ. ഫൈസൽ മെക്ദാദാണ് സിറിയൻ സംഘത്തെ നയിച്ചത്. ഇന്ത്യയും സിറിയയും ഒരു പോലെ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അതിർത്തി കടന്നുള്ള തീവ്രവാദം. അതേസമയം അറബ് രാജ്യങ്ങളിൽ മതേതരത്വം നിലനിൽക്കുന്ന രാജ്യമാണ് സിറിയ. കഴിഞ്ഞ ഒരു ദശാബ്ദമായി ഭീകരവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ് സിറിയ. അശാന്തിയിൽ നിന്ന് സാമ്പത്തിക സുസ്ഥിരതയിലേക്കും, രാജ്യ പുനർ നിർമ്മാണം സാധ്യമാക്കുന്നതിലേക്കുമുള്ള സിറിയൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. സിറിയയിലെ സമകാലിക രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. ഇരു രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ച നടന്നു. കൃഷി, വൈദ്യുതി ഉത്പാദനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ സഹായം തുടർന്നും ഉണ്ടാകണമെന്ന് സിറിയ അഭ്യർത്ഥിച്ചു. കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യൻ മാതൃകയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തെയും അങ്ങേയറ്റം വിലമതിക്കുന്നതായി സിറിയൻ സഹമന്ത്രി എടുത്തു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here