തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 1950 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 317
 • എറണാകുളം – 164
 • കോട്ടയം – 160
 • കാസര്‍ഗോഡ് – 133
 • കോഴിക്കോട് – 131
 • പത്തനംതിട്ട – 118
 • തൃശൂര്‍ – 93
 • മലപ്പുറം – 91
 • ആലപ്പുഴ – 87
 • കണ്ണൂര്‍ – 74
 • കൊല്ലം – 65
 • പാലക്കാട് -58
 • ഇടുക്കി – 44
 • വയനാട് – 18

10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ഓഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 299
 • എറണാകുളം – 135
 • കോട്ടയം – 158
 • കാസര്‍ഗോഡ് – 118
 • കോഴിക്കോട് – 122
 • പത്തനംതിട്ട – 97
 • തൃശൂര്‍ – 90
 • മലപ്പുറം – 85
 • ആലപ്പുഴ – 83
 • കണ്ണൂര്‍ – 64
 • കൊല്ലം – 55
 • പാലക്കാട് – 50
 • ഇടുക്കി – 20
 • വയനാട് – 15

40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ നാല്, കണ്ണൂര്‍ ജില്ലയിലെ മൂന്ന്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 343
 • കൊല്ലം – 81
 • പത്തനംതിട്ട – 36
 • ആലപ്പുഴ – 212
 • കോട്ടയം – 117
 • ഇടുക്കി – 22
 • എറണാകുളം – 209
 • തൃശൂര്‍ – 145
 • പാലക്കാട് – 68
 • മലപ്പുറം – 210
 • കോഴിക്കോട് – 186
 • വയനാട് – 17
 • കണ്ണൂര്‍ – 137
 • കാസര്‍ഗോഡ് – 167

ഇതോടെ 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി.

LEAVE A REPLY

Please enter your comment!
Please enter your name here