തിരുവനന്തപുരം ⬤ വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സിപിഎം നേതാവ് എം.വി. ജയരാജന്‍റെ മറുപടി. പ്രധാനമന്ത്രി വിദേശത്തായിരിക്കെ എങ്ങനെയാണ് ഫയല്‍ ഒപ്പിടുന്നതെന്ന് അന്വേഷിക്കണം. ബിജെപിയുടെ ആരോപണത്തോടാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പ്രതികരണം. പൊട്ടത്തരത്തിന് മറുപടിയില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന 2018 സെപ്റ്റംബര്‍ 9ന് വ്യാജ ഒപ്പിട്ടെന്നാണ് ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാരിയരുടെ ആരോപണം. മുഖ്യമന്ത്രി ഒപ്പിട്ട ഫയലിന്റെ പകര്‍പ്പും പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയൻ യോഗ്യനല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയപ്പോള്‍ ഒൗദ്യോഗിക ഫയലില്‍ മറ്റാരോ ഒപ്പുവച്ചെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്. പിണറായി വിജയന്‍ മയോക്ളിനിക്കിലെ ചികില്‍സയ്ക്ക് പോയത് സെപ്റ്റംബര്‍ രണ്ടിന്. ഭരണഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയത് മൂന്നിന്. 9ന് ഈ ഫയലില്‍ ഒപ്പിട്ടിരിക്കുന്നതിന്റെ വിവരാവകാശപ്രകാരം ലഭിച്ച രേഖയാണ് സന്ദീപ് വാരിയര്‍ പുറത്തു വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here