ഗുരുവായൂർ: ഗുരുവായൂർ ശ്രീ നാരായണ ടെമ്പിൾ ടൗൺ ട്രസ്റ്റീൻ്റെ ആഭിമുഖ്യത്തിൽ ഓഫീസിൽ വെച്ച് ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ട്രസ്റ്റ് ഓഫീസിൽ ഗുരുദേവ ചിത്രത്തിൽ പുഷ്പാർച്ചന, ദൈവദശകം ആലാപനം എന്നിവ നടത്തി. ട്രസ്റ്റിലെ മുതിർന്ന അംഗമായ വി. കെ. കഷ്ണനെ ഗ്രഹസന്ദർശനം നടത്തി ആദരിച്ചു.

ട്രസ്റ്റ് പ്രസിഡൻറ് ശിവദാസ് പാക്കത്ത്, സെക്രട്ടറി ജയരാജ് ആലാട്ട്, ട്രഷറർ വി കെ ജയരാജൻ, ജയൻ പക്കത്ത് എന്നിവർ പ്രസംഗിച്ചു. ഗുരുദേവൻ്റസന്ദേശത്തിൻ്റെ നൂറ് വർഷം തികയുന്ന ഈ വർഷത്തിൽ ട്രസ്റ്റിൻ്റെ എല്ലാ കുടുംമ്പത്തിലും ദൈവദശകം അച്ചടിച്ച് വിതരണം ചെയ്യുവാൻ തീരുമാനിച്ചതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here