ചാവക്കാട് : മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് മാവേലിയെ അണിനിരത്തി കൊറോണ ബോധവൽക്കരണ വഞ്ചി യാത്ര സംഘടിപ്പിച്ചു.

കനോലി കനാലിൽ ചാവക്കാട് വഞ്ചി കടവിൽ നിന്നും ആരംഭിച്ച് പുതിയറ വരെ നടത്തിയ ജലയാത്ര ചാവക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ ടി മേപ്പള്ളി മഹാത്മ വൈസ് പ്രസിഡണ്ട് കെ എച്ച് ഷാഹുൽ ഹമീദിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.

ഇരുകരയിലും നിന്നിരുന്ന ആളുകൾക്ക് കൊറോണ ബോധവൽക്കരണ സന്ദേശം നൽകിയും, മാസ്കുകൾ വിതരണം ചെയ്തുമാണ് യാത്ര കടന്നു പോയത്. വഞ്ചിയിൽ സ്ഥാപിച്ചിരുന്ന കൊറോണയെ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന മാവേലിയുടെ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായിരുന്നു.


ചാവക്കാട് വഞ്ചി കടവിൽ നടന്ന ഉദ്ഘാടന യോഗത്തിൽ മഹാത്മ പ്രസിഡണ്ട് സി. പക്കർ അധ്യക്ഷത വഹിച്ചു. കെ. നവാസ്, കെ.വി ഷാനവാസ്, എം.എസ് ശിവദാസ്, നവാസ് തെക്കുംപുറം, കെ.വി അമീർ, കെ.പി.അഷ്റഫ്, എ.എം ഷെഹീർ എന്നിവർ സംസാരിച്ചു. നൗഷാദ് തെക്കുംപുറം സ്വാഗതവും നഗരസഭ കൗൺസിലർ ഷാഹിത മുഹമ്മദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here