ഗുരുവായൂർ: എളവള്ളി വടക്കൻ ചൊവ്വ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് ഒരുക്കിയ ക്ഷേത്രോദ്ഭവ ചുമർചിത്രങ്ങളുടെ നേത്രോന്മീലനം ഗോപി പണിക്കർ സ്മാരക ടെസ്റ്റ് അംഗങ്ങളായ തങ്കമണിയമ്മയും പങ്കജാക്ഷിയമ്മയും ചേർന്ന് നിർവഹിച്ചു. ശ്രീമൂലസ്ഥാനത്ത് കാഞ്ഞിര മരച്ചുവട്ടിലെ പ്രതിഷ്ഠകളായ ചാമുണ്ഡേശ്വരി , യോഗേശ്വരൻ , നാഗരാജാവ് , നാഗയക്ഷി , എന്നീ മൂർത്തികളെയും ചിത്രരചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ദാരുശില്പി എളവള്ളി നന്ദന്റെ സഹോദരൻ രഞ്ജനാണ് ചുമർ ചിത്രത്തിന്റെ സ്കച്ചു വരച്ചത് . നാരായണനാചാരി യുടെ മകൾ ശ്രീലജ ഹരിദാസും മരുമകൾ പ്രിയ രജ്ഞനും ചേർന്നാണ് മനോഹരമായ ചുമർചിത്രങ്ങൾ ഒരുക്കിയത് . സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചുമർചിത്രങ്ങൾ ഒരു വർഷക്കാലം എടുത്താണ് പൂർത്തീകരിച്ചത്.

ക്ഷേത്ര കാവിൽ കൊടുംകാടുകളിൽ അപൂർവ്വമായി കാണുന്ന മരമഞ്ഞൾ തൈ നടീൽ കാർളി വടക്കും പാട്ട് കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. എളവള്ളി ഗ്രാമത്തിനു അഭിമാനമായ ചിത്രങ്ങൾ വരച്ച ചിത്രകാരികളെയും , സ്കെച്ച് വരച്ച രഞ്ജനെയും മാനേജിങ് ട്രസ്റ്റി നന്ദൻ തുവാരെ ഉപഹാരം നൽകി ആദരിച്ചു . ജീവൻ തുളുമ്പുന്ന ചുമർചിത്രങ്ങൾ എത്ര നോക്കി നിന്നാലും മതിയാവില്ലയെന്ന് സാംസ്കാചാര്യൻ കൊളാടി ഹരി മേനോൻ പറഞ്ഞു . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവിടെയെത്തിയ എല്ലാവർക്കും നന്ദൻ തുവാരെ നന്ദി പറഞ്ഞ് ഓണാശംസകൾ നേർന്നു .

LEAVE A REPLY

Please enter your comment!
Please enter your name here