ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബിൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴപ്പിള്ളി താഴത്തുപുരക്കൽ മാധവനും കുടുംബത്തിനും വേണ്ടി കാരുണ്യ ഭവനം നിർമ്മിച്ചു നൽകുന്നു.

7 ലക്ഷം രൂപ ചിലവിൽ 600 ചതുരശ്ര അടിയിൽ 3 മാസം കൊണ്ട് പൂർത്തിയാക്കുന്ന ഭവനത്തിൻ്റെ തറക്കല്ലിടൽ കർമ്മം, തിരുവോണ നാളിൽ നടന്നു.
ക്ലബ്ബ് പ്രസിഡൻ്റ് ബാബു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി എം രതി ടീച്ചർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി ചന്ദ്രൻ മുഖ്യാതിഥിയായി. ജോ. സെക്രട്ടറി ജോയ് സി പി സ്വാഗതം പറഞ്ഞ യോഗത്തിൽ നഗരസഭ കൗൺസിലർമാരായ ആൻ്റോ തോമസ്, വർഗീസ് ചീരൻ, ടി കെ വിനോദ് കുമാർ, ചലച്ചിത്ര താരവും ക്ലബ്ബ് അംഗവുമായ ശിവജി ഗുരുവായൂർ, ചാരിറ്റി കൺവീനർ പി മുരളീധരൻ, കെ ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.വാസുദേവൻ ടി ഡി, രതീഷ് ഒ, ഷൈജു കെ ബി, ട്രിജോ എം ടി, പ്രദീപ് താഴിശേരി എന്നിവർ നേതൃത്വം നൽകി. മെട്രോ ലേഡീസ് സെക്രട്ടറി അജിത രഘുനാഥ് നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here