Photo Source : Social Media

അബുദാബി ⬤ തലസ്ഥാന നഗരിയിലെ ഫാസ് ഫൂഡ് റസ്റ്ററൻ്റിൽ സ്ഫോടനം. 2 പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന താഴത്തെ നിലയാകെ തകർന്നു. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ റാഷിദ് ബിൻ സഇൗദ് സ്ട്രീറ്റി(എയർപോർട് റോഡ്)ലാണ് സ്ഫോടനമുണ്ടായത്. പാചകവാതക ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു.

റസ്റ്ററന്റിനകത്തുണ്ടായിരുന്നയാളും അടുത്തുകൂടെ നടന്നുപോവുകയായിരുന്നയാൾ കെട്ടിടാവശിഷ്ടങ്ങൾ പതിച്ചുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസും അടിയന്തര സേനയും റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച ശേഷം ഇൗ പ്രദേശമാകെ നിയന്ത്രണത്തിലാക്കി.

റാഷിദ് ബിന്‍ സഇൗദ് സ്ട്രീറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഹസ്സ ബിൻ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ് ട്വീറ്റ് ചെയ്തു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here