കല്പറ്റ ⬤ അഴിമതിയിൽ മുങ്ങിയ കുളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്നാ വശ്യപ്പെട്ട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ പങ്കെടുത്ത യുഡിഎഫ് ജില്ലാ കൺവീനർ ശ്രീ.എൻ.ഡി.അപ്പച്ചൻ അടക്കമുള്ള പ്രവർത്തകരെ പോലീസ് അകാരണമായി വളരെ പൈശാശികവും, കിരാതവുമായി തല്ലിച്ചതച്ചതിൽ വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ ശക്തിയായി പ്രതിഷേധിച്ചു: അധികാരത്തിൻ്റെ ബലത്തിൽ എന്തും കാണിച്ചു കൂട്ടാം എന്നും ,എന്തും ആവാം എന്നും ആരും ധരിക്കേണ്ടന്നും, തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി.
യു.ഡി.എഫ് നേതാവിനെ അടക്കം പെതു പ്രവർത്തകരെ അകാരണമായി മർദിച്ച കാപാലികരായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പ്രവർത്തകർക്ക് എതിരെ അനാവിശ്യമായി എടുത്ത കേസ്സുകൾ പിൻവലിക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു.നിക്സൺ ജോർജ്ജ്, രാജൻ എം.നായർ, ജയ്സൺ അതുൽ തോമസ്, ഫൈസൽ പാപ്പിനI ഷീജു ഗോപാൽ, സുപ്രിയ അനിൽ ,ശ്രീജഗോപിനാഥ് ,പ്രജിത രവി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here